മൃദുലമായ ചുണ്ടുകൾ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ, മാറിവരുന്ന കാലാവസ്ഥ ചുണ്ടുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും, ചുണ്ട് വരണ്ടുണങ്ങുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. എല്ലാ കാലാവസ്ഥയിലും ചുണ്ടുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ചില പൊടിക്കൈകൾ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ചുണ്ടുകൾ മൃദുലമാക്കാൻ കാപ്പിപ്പൊടിയും ഒലിവ് ഓയിലും ചേർത്ത മിശ്രിതം വളരെ നല്ലതാണ്. ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി എടുത്ത ശേഷം, അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. ഇവ നന്നായി മിക്സ് ചെയ്ത്, രണ്ട് മിനിറ്റ് മുതൽ മൂന്നു മിനിറ്റ് വരെ ചുണ്ടുകളിൽ സ്ക്രബ്ബ് ചെയ്യാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇവ ചെയ്യുന്നത് ചുണ്ടുകളുടെ സൗന്ദര്യം നിലനിർത്താൻ സഹായിക്കും.
Also Read: മതവിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗം : ജോൺ ബ്രിട്ടാസിനെതിരെ ബിജെപി രാജ്യസഭ ചെയർമാന് പരാതി നൽകി
ചുണ്ടുകളുടെ സംരക്ഷണത്തിന് സാധാരണയായി മിക്ക ആളുകളും ഉപയോഗിക്കുന്ന തേനും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം. ഇവ ഉപയോഗിച്ച് ചുണ്ടുകളിൽ സ്ക്രബ്ബ് ചെയ്യാവുന്നതാണ്. നല്ലൊരു മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നതിനാൽ, ഏത് കാലാവസ്ഥയിലും ചുണ്ടുകളുടെ ആരോഗ്യം നിലനിർത്തും.
Post Your Comments