മിക്കവരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ചുണ്ടുകൾ വരണ്ടുണങ്ങുന്നത്. പലപ്പോഴും മഞ്ഞു കാലത്താണ് ഈ പ്രശ്നം കൂടുതലായി കാണാറുള്ളത്. ചുണ്ട് വരണ്ട് പൊട്ടാതിരിക്കാൻ ചുണ്ടുകളിൽ ഈർപ്പം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കുന്ന പൊടിക്കൈകളെ കുറിച്ച് അറിയാം.
പഞ്ചസാരയും തേനും നന്നായി മിക്സ് ചെയ്തതിനുശേഷം ചുണ്ടുകളിൽ പുരട്ടുക. ഏകദേശം ഒരു 10 മിനിറ്റ് എങ്കിലും മൃദുവായ തരത്തിൽ സ്ക്രബ് ചെയ്യുക. ഇത് ചുണ്ടുകളുടെ വരൾച്ച തടഞ്ഞ് ഈർപ്പം നിലനിർത്താൻ സഹായിക്കും. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഇവ ലിപ് ബാം ആയും ഉപയോഗിക്കാവുന്നതാണ്.
ചുണ്ടുകളിലെ വരൾച്ച തടയാൻ സഹായിക്കുന്നതാണ് കറ്റാർവാഴ. രാത്രി ഉറങ്ങുന്നതിനു മുൻപ് അൽപം കറ്റാർവാഴ ജെൽ എടുത്തതിനുശേഷം ചുണ്ടിൽ പുരട്ടുന്നത് നല്ലതാണ്. വരൾച്ച തടയുന്നതിന് പുറമേ, ചുണ്ടുകൾ തിളക്കമുള്ളതാക്കാൻ കറ്റാർവാഴ ജെൽ ഉത്തമമാണ്.
Post Your Comments