ഭംഗിയുള്ള ചുണ്ടുകൾ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ചുണ്ടുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ നിരവധി തരത്തിലുള്ള ലിപ്സ്റ്റിക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, പ്രകൃതിദത്തമായി ലഭിക്കുന്ന ചേരുവ കൊണ്ടുതന്നെ ചുണ്ടുകളുടെ ഭംഗി നിലനിർത്താൻ സാധിക്കും. മിക്ക അടുക്കളയിലും ഉണ്ടാകുന്ന റൂട്ട് പച്ചക്കറിയായ ബീറ്റ്റൂട്ടാണ് ലിപ് ബാം ഉണ്ടാക്കാൻ ആവശ്യമായ പ്രധാന ചേരുവ. ഇവ എങ്ങനെ തയ്യാറാക്കണമെന്ന് പരിചയപ്പെടാം.
ഒരു ബീറ്റ്റൂട്ട് എടുത്തതിനുശേഷം, നന്നായി അരിഞ്ഞ് അതിന്റെ നീര് എടുക്കുക. ഇതിലേക്ക് അൽപം ബട്ടർ ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. നന്നായി മിക്സ് ചെയ്ത ഈ മിശ്രിതം ചെറിയ പാത്രത്തിൽ ഒഴിച്ചതിനുശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം. ചുണ്ടുകൾക്ക് സ്വാഭാവിക നിറം നൽകാൻ ഈ ലിപ് ബാമിന് സാധിക്കും.
Also Read: സ്ത്രീകൾ കഴിക്കരുത് !!! പുരുഷന്മാരുടെ മാത്രം മരുന്നാണ് വയാഗ്ര
ഒരു ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എടുത്ത് അതിലേക്ക് ഏതാനും തുള്ളി നാരങ്ങാനീര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ചുണ്ടിൽ പുരട്ടാവുന്നതാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചുണ്ടുകൾക്ക് അനിവാര്യമായ ഘടകമാണ്.
ബീറ്റ്റൂട്ട് നേരിട്ടും ചുണ്ടിൽ പുരട്ടാവുന്നതാണ്. ചെറിയൊരു കഷ്ണം ബീറ്റ്റൂട്ട് എടുത്ത് ഫ്രിഡ്ജിൽ വച്ച് 20 മിനിറ്റ് വരെ തണുപ്പിക്കുക. അതിനുശേഷം, ചുണ്ടിൽ പുരട്ടി അൽപ നേരം മസാജ് ചെയ്യാവുന്നതാണ്.
Post Your Comments