Latest NewsMollywoodNewsEntertainment

കേട്ടാൽ അറപ്പ് തോന്നുന്ന ഒരുപാട് സോ കാൾഡ് തമാശകൾ കേട്ടപ്പോൾ പൊട്ടിച്ചിരി: നടി രേവതിയ്ക്ക് നേരെ വിമർശനം

തരംതാണ കോമഡികൾ നടി രേവതി പൊട്ടിച്ചിരിയോടെ ആസ്വദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ

ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ നടിയും സംവിധായികയുമാണ് രേവതി. മലയാളസിനിമയിലെ താരസംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് നടൻ മോഹന്‍ലാൽ നടിയെന്ന് വിളിച്ചെന്നു പറഞ്ഞു വിമർശനം ഉന്നയിച്ച രേവതിയുടെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുകയാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പ്.

ബോളിവുഡിലെ പ്രശസ്ത നടി കജോളിനെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കപിൽ ശർമ അവതാരകനായി എത്തുന്ന ഷോയിൽ പങ്കെടുക്കുകയും അവതാരകൻ പറയുന്ന തരംതാണ കോമഡികൾ നടി രേവതി പൊട്ടിച്ചിരിയോടെ ആസ്വദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ [പ്രചരിക്കുന്നതിന്റെ പിന്നാലെയാണ് വിമർശനം. ‘മോഹൻലാൽ തങ്ങളേ നടി എന്ന് വിളിച്ചേ എന്ന് പറഞ്ഞു പത്ര സമ്മേളനം നടത്തിയ ആളാണ് ഈ കപിലും ഭാര്യയും പറയുന്ന സ്റ്റീരിയോടൈപ്പ് ചളി കേട്ട് ഇരുന്ന് പൊട്ടി ചിരിക്കുന്നത് എന്നും ഹിപ്പോക്രസി അതിന്റെ പരമോന്നതിയിൽ എന്നുമാണ് കുറിപ്പിൽ പറയുന്നത്.

read also: മുടിയൊക്കെ വലിച്ച് വാരിക്കെട്ടി വീട്ടില്‍ നില്‍ക്കുന്നത് കണ്ടാല്‍ പട്ടി വെള്ളം കുടിക്കില്ല: ട്രോളിനെക്കുറിച്ചു കാർത്തിക

സിനിഫൈൽ ഗ്രൂപ്പിലെ കുറിപ്പ്

ഹിന്ദിയിൽ Kapil Sharma ഷോ എത്ര പേര് കണ്ടിട്ട് ഉണ്ട് എന്ന് അറിയില്ലാ, സ്ത്രീ വിരുദ്ധവും കേട്ടാൽ അറപ്പ് തോന്നുന്ന ഒരുപാട് സോ called തമാശകളും പേര് കേട്ട ഒരു ഷോ ആണ്. ഒരു ഉദാഹരണം ഷോയിൽ വന്ന ഒരു നടിയോട് കപിൽ പറയുന്നു, 12000 രൂപ കൊടുത്തിട്ട് ആണ് എനിക്ക് ഒരു സിനിമയിൽ ചാൻസ് കിട്ടിയത് എന്ന്, അപ്പോൾ നടി ചോദിക്കുന്നു കാശ് കൊടുത്ത് ആണോ അഭിനയിക്കുന്നത് എന്ന്, അതിൻ്റെ മറുപടി ആയി അയാൾ പറഞ്ഞത്, എന്ത് ചെയ്യാൻ ആണ്, ഞാൻ ഒരു ആണ് ആയി പോയിലെ കാശ് മാത്രം അല്ലേ കൊടുക്കാൻ പറ്റൂ എന്ന് ആണ്.

ഷോയുടെ നിലവാരം ഏകദേശം മനസിലായി കാണും എന്ന് വിചാരിക്കുന്നു. ഇത് വെച്ച് നോക്കുമ്പോ നമ്മുടെ കോമഡി സ്റ്റാർസ്, സ്റ്റാർ മാജിക് ഒക്കെ എത്രയോ ഭേദം. ഷോയിൽ രേവതി സംവിധാനം ചെയ്ത പുതിയ ഹിന്ദി പടം പ്രൊമോട്ട് ചെയ്യാൻ പോയ്യപോൾ ഉള്ള എപിസോടിൽ ഒരു സ്ക്രീൻ ഷോട്ട് ആണ്. മോഹൻലാൽ നങ്ങളേ നടി എന്ന് വിളിച്ചെ എന്ന് പറഞ്ഞു പത്ര സമ്മേളനം നടത്തിയ ആള് ആണ് ഈ കപിലും ഭാര്യയും പറയുന്ന സ്റ്റീരിയോടൈപ്പ് ചളി കേട്ട് ഇരുന്ന് പൊട്ടി ചിരിക്കുന്നത്. Hypocrisy at its height.

shortlink

Related Articles

Post Your Comments

Related Articles


Back to top button