Latest NewsKeralaNews

ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കുക ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ

 

തൃശ്ശൂര്‍: ഭിന്നശേഷിയുള്ള വ്യക്തികൾക്ക് അവരുടെ ശേഷികൾ വികസിപ്പിച്ച് സ്വയം പര്യാപ്തമായ ജീവിതം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ദേവസ്വം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടത്തുന്ന മുച്ചക്ര വാഹന വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള പരിപാടികളാണ് സർക്കാർ നടത്തുന്നത്. അവരുടെ ശേഷികൾ ഉപയോഗപ്പെടുത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് കെൽട്രോൺ വഴി 12 മുച്ചക്ര വാഹനങ്ങളാണ് 12 ലക്ഷം രൂപ ചെലവിൽ അനുവദിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഎം അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി പ്രശാന്തി, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംകെ പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെപി ശ്രീജയൻ, പിഎ അനീഷ്, പിഎം നൗഫൽ, സിന്ധു എസ്, ആശാദേവി തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button