MollywoodLatest NewsNewsEntertainment

2011ല്‍ ഞാന്‍ വിവാഹമോചന ഹര്‍ജി പിന്‍വലിച്ചിരുന്നു, പിന്നീട് മോനെ വിളിച്ച്‌ അദ്ദേഹം ഡിവോഴ്‌സ് കിട്ടിയെന്ന് പറഞ്ഞു: സരിത

ലോകം അറിഞ്ഞ ദിവസമാണ് അദ്ദേഹം വിവാഹിതനായെന്ന് ഞാനും അറിഞ്ഞത്

മലയാളത്തിന്റെ പ്രിയ താരങ്ങളാണ് സരിതയും മുകേഷും. ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകൾക്ക് പിന്നാലെ ഇരുവരും വിവാഹമോചനം നേടി. അടുത്തിടെ സരിതയെ കുറിച്ച്‌ മുകേഷ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. അതിനു പിന്നാലെ സരിത വർഷങ്ങൾക്ക് മുൻപ് മുകേഷിനെക്കുറിച്ചു പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്‌.

ഗര്‍ഭിണിയായിരിക്കെ പോലും മുന്‍ ഭര്‍ത്താവില്‍ നിന്നും ഉപദ്രവങ്ങള്‍ തനിക്ക് സഹിക്കേണ്ടി വന്നിട്ടുണ്ടെന്നു മുൻപ് സരിത വെളിപ്പെടുത്തിയിരുന്നു.

read also:താങ്ങാന്‍ പറ്റാത്ത പ്രതിഫലം ചോദിക്കുന്നതാണ് കുഴപ്പം, സുരേഷ് ഗോപിയ്‌ക്കെതിരെ ശാന്തിവിള ദിനേശ്

‘ലോകം അറിഞ്ഞ ദിവസമാണ് അദ്ദേഹം വിവാഹിതനായെന്ന് ഞാനും അറിഞ്ഞത്. എനിക്ക് ഡിവോഴ്‌സ് കിട്ടിയിരുന്നില്ല. 2011ല്‍ ഞാന്‍ വിവാഹമോചന ഹര്‍ജി പിന്‍വലിച്ചിരുന്നു. അതുകഴിഞ്ഞ് മോനെ വിളിച്ച്‌ അദ്ദേഹം ഡിവോഴ്‌സ് കിട്ടിയെന്ന് പറഞ്ഞിരുന്നു. എന്റെ അറിവില്ലാതെ അദ്ദേഹത്തിന് എങ്ങനെയാണ് ഡിവോഴ്‌സ് കിട്ടിയതെന്നറിയില്ല. ഗാര്‍ഹിക പീഡനത്തിനും വിവാഹമോചനത്തിനുമായി ഞാന്‍ രണ്ട് പരാതി കൊടുത്തിരുന്നു. അത് പിന്‍വലിച്ചാല്‍ മ്യൂചല്‍ ഡിവോഴ്‌സിന് ശ്രമിക്കാമെന്ന് പറഞ്ഞിരുന്നു. അത് പിന്‍വലിച്ചെങ്കിലും അദ്ദേഹം കോടതിയിലേക്കൊന്നും വന്നില്ല. ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ എനിക്ക് മടിയായിരുന്നു.’-സരിത പറഞ്ഞു

‘സിനിമയിലൊക്കെയെ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളൂ. എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല. അതേക്കുറിച്ച്‌ മറ്റൊരാളോട് പറയാന്‍ നാണക്കേട് തോന്നി. കാര്യങ്ങളറിഞ്ഞ് ചിലരൊക്കെ വിളിച്ചപ്പോഴും ഞാന്‍ ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല. അവളെത്ര സഹിച്ചുവെന്ന് അദ്ദേഹം എപ്പോഴെങ്കിലും ചിന്തിക്കുമെന്ന് കരുതി. അദ്ദേഹത്തിന്റെ അച്ഛന് ഞാന്‍ വാക്ക് കൊടുത്തിരുന്നു. അതാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്. ‘എന്റെ മോന്‍ ശരിയല്ലെന്ന് എനിക്കറിയാം…. ഇത് മീഡിയയിലൊന്നും വരരുത്. മോള്‍ സഹിക്കണമെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞിരുന്നു. ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ ഞാന്‍ പാലിച്ചിരുന്നു. ശാരീരികമായി പല തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ട്. കരയുന്ന സമയത്ത് നല്ല അഭിനേത്രിയാണല്ലോ എന്നാണ് ചോദിക്കാറുള്ളത്. ഞാന്‍ വീണ്ടും അഭിനയിക്കാനായി തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല’ – എന്നായിരുന്നു സരിത വീഡിയോയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button