Latest NewsKeralaCinemaMollywoodNewsEntertainment

‘അത് അവരോട് പോയി ചോദിക്കൂ…’: വീട്ടിലും ഓഫീസിലും നടന്ന ആദായ നികുതി റെയ്ഡിൽ പൃഥ്വിരാജിന്റെ മറുപടി

കൊച്ചി: വീട്ടിലും ഓഫീസിലും നടന്ന ആദായനികുതി റെയ്ഡിൽ തനിക്ക് ഒന്നും പറയാനില്ലെന്നും എന്തെങ്കിലും അറിയണമെങ്കിൽ അത് അവരോട് ചോദിക്കണമെന്ന് നടൻ പൃഥ്വിരാജ്. കാപ്പ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഇത് കൂടാതെ, പത്താൻ വിവാദത്തെ കുറിച്ചും ഐഎഫ്എഫ്കെ വിവാദത്തെ കുറിച്ചും പൃഥ്വിരാജ് പ്രതികരിച്ചു.

ഷാരൂഖ് ഖാൻ ചിത്രം പത്താനിന്റെ പേരിലുണ്ടാകുന്ന വിവാദത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. സംഭവത്തിൽ വിഷമമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുതെന്നും വിവാദത്തിൽ താൻ അസ്വസ്ഥനാണെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം ഐഎഫ്എഫ്കെ വിവാദത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

അതേസമയം, കടുവക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. ജി.ആർ. ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവലിന്റെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ രചയിതാവ്. ചിത്രം ഡിസംബർ 22ന് തിയേറ്ററിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button