NattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

ഗ്ലാമര്‍ ഫോട്ടോഷൂട്ട്: അനശ്വര രാജനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം

കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ യുവപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനശ്വര രാജന്‍. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്ത് എത്തിയത്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ അനശ്വര പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുകളും വളരെ വേഗത്തിലാണ് ശ്രദ്ധനേടുന്നത്.

ഇത്തരത്തിൽ അനശ്വര രാജൻ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബീച്ച് പശ്ചാത്തലമാക്കി വെള്ള നിറത്തിലുള്ള സാരിയും ചുവന്ന ബ്ലൗസും അണിഞ്ഞ് ഗ്ലാമറസായി എത്തിയ അനശ്വരയുടെ ചിത്രം അതിവേഗം ആരാധകരുടെ ശ്രദ്ധനേടിയിരുന്നു. ഇതോടൊപ്പം ചിത്രത്തിനെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്.

ഫ്ളക്സ് ബോര്‍ഡുകളോ റാലികളോ കണ്ട് ജനം വോട്ടുചെയ്യില്ല, സംസ്ഥാന ബിജെപി നേതാക്കള്‍ ഇത് മനസിലാക്കണം: ജേക്കബ് തോമസ്

ശരീരം മറയുന്ന തരത്തില്‍ വസ്ത്രം ധരിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് അനശ്വരയ്ക്ക് എതിരെ സൈബര്‍ ആക്രമണം ശക്തമായിരിക്കുന്നത്. ‘കലോത്സവ വേദിയില്‍ നിന്ന് ഇറങ്ങി ഓടിയതാണോ, ഇറങ്ങി ഓടുമ്പോള്‍ വസ്ത്രം എടുക്കണ്ടേ കുഞ്ഞേ’, ‘പുതിയ സിനിമകള്‍ കിട്ടാനുള്ള ശ്രമമാണോ?’ എന്നിങ്ങനെയാണ് ആളുകളുടെ കമന്റുകള്‍.

എന്നാൽ, അനശ്വരയുടെ ബോള്‍ഡ് ലുക്കിനെ അഭിനന്ദിച്ചും നിരവധിപ്പേർ രംഗത്ത് വന്നിട്ടുണ്ട്. താരങ്ങളായ ഐശ്വര്യ ലക്ഷ്മി, സാനിയ ഇയ്യപ്പന്‍, ഗോപിക രമേശ് തുടങ്ങി നിരവധിപ്പേർ അനശ്വരയെ അഭിനന്ദിച്ച് രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button