തിരുവനന്തപുരം: വഴയിലയിൽ സ്ത്രീ സുഹൃത്തിനെ വെട്ടിക്കൊന്ന രാകേഷ്(46) ജയിലിൽ തൂങ്ങി മരിച്ചത് വൻ സുരക്ഷാ വീഴ്ച. തിരുവനന്തപുരം ജില്ലാ ജയിലിൽ പുലർച്ചെ 2 മണിക്കാണ് രാകേഷ് തൂങ്ങി മരിച്ചത് സഹതടവുകാർ ആദ്യം കാണുന്നത്. കേരളത്തെ നടുക്കിയ കൊലക്കേസ് പ്രതിക്ക് ജയിലിൽ ആത്മഹത്യ ചെയ്യാനുള്ള സൗകര്യം ഒരുക്കി നൽകിയത് ഗുരുതര സുരക്ഷാ വീഴ്ച്ചയാണെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. പോലീസ് കസ്റ്റഡിയിൽ ആയിരുന്നപ്പോൾ മുതലേ പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. സിന്ധുവിനെ അരുംകൊല ചെയ്ത രാകേഷിന്റെ ജയിലിലെ ആത്മഹത്യ അധികൃതരുടെ അനാസ്ഥയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.
രണ്ടു ദിവസം മുമ്പ് രാവിലെയാണ് സിന്ധുവിനെ വഴയിലയിൽ വെച്ച് രാകേഷ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സിന്ധുവിന്റെമകളുടെ വിവാഹം ഈ അടുത്ത കാലത്ത് നടന്നിരുന്നു. സിന്ധുവും രാകേഷും ചേർന്നാണ് വിവാഹം നടത്തിയത്. അതിന് ശേഷമാണ് ഇവർക്കിടയിൽ പ്രശ്‌നമുണ്ടായത്.. നാട്ടുകാർ പോലും ഗൗരവത്തോടെ ഈ വിഷയത്തിൽ ഇടപെട്ടു. മകളെ വിവാഹം കഴിച്ച് അയച്ച ശേഷം സിന്ധു തന്നിൽ നിന്നും അകന്നു. വിവാഹം നടത്തിയതിൽ തനിക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. താൻ താലി കെട്ടിയ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചാണ് സിന്ധുവിനൊപ്പം താമസം തുടങ്ങിയത്. ബഹുമാനപ്പെട്ട പ്രസിഡന്റ് ഇടപെട്ട് തങ്ങളെ ഒരുമിപ്പിച്ച് ഒന്നിച്ചു ജീവിക്കാൻ വിടണം. ഇതായിരുന്നു പരാതിയുടെ ഉള്ളടക്കം.
എന്നാൽ, സിന്ധുവിന് ഇനി രാകേഷിനെ വേണ്ട എന്ന് പറഞ്ഞതോടെ നാട്ടുകാർക്ക് മുമ്പിൽ രാകേഷ് നാണം കെട്ടു. പഞ്ചായത്തിലെ ചർച്ചയിൽ അപമാനിതനായി എന്ന തോന്നൽ രാകേഷിന് ഉണ്ടായിരുന്നു. പരാതി പരിഗണിച്ച പഞ്ചായത്ത് പ്രസിഡന്റ് സിന്ധുവിനെയും രാകേഷിനെയും പഞ്ചായത്ത് ആഫീസിൽ വിളിച്ചു വരുത്തി. സിന്ധു വിവാഹം കഴിഞ്ഞ് പോയ മകൾക്ക് ഒപ്പമാണ് ജാഗ്രത സമിതിക്ക് മുൻപാകെ എത്തിയത്. പ്രസിഡന്റിന് മുന്നിൽ രാകേഷ് സാമ്പത്തിക ബാധ്യതയുടെ കെട്ടഴിച്ചു. മകളുടെ വിവാഹം നടത്തിയതിലെ ബാധ്യതയാണന്നും പറഞ്ഞു. എന്നാൽ ബാധ്യത താൻ വീട്ടുമെന്നും എന്നാലും രാകേഷിനൊപ്പം ജീവിക്കാനില്ലെന്നും സിന്ധു കട്ടായം പറഞ്ഞു.
ഇതോടെ നിന്റെ മുഖദാവിൽ നിന്ന് ഇത് കേൾക്കാനാണ് ഞാൻ കാത്തിരുന്നതെന്ന് പറഞ്ഞ് ക്ഷുഭിതനായി രാകേഷ് ഇറങ്ങിപ്പോയി. സിന്ധുവിന്റെ മകളും അമ്മ ഈ ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലായെന്ന് പറഞ്ഞു. നിയമപരമായി ഇവർ വിവാഹം കഴിക്കാത്തതിനാൽ പഞ്ചായത്തും സിന്ധുവിന്റെ നിലപാടിനൊപ്പം നിന്നു. പിന്നീട് പെരിങ്ങമലയിലെ സഹോദരിയുടെ വീട്ടിൽ ഒളിച്ചാണ് സിന്ധു കഴിഞ്ഞിരുന്നത്. ഇതാണ് വഴയിലയിൽ സിന്ധുവിനെ കൊല്ലുന്നതിലേക്കുള്ള മാനസികാവസ്ഥയിലേക്ക് രാകേഷിനെ എത്തിച്ചത്. കൊലയ്ക്ക് ശേഷം നാട്ടുകാർക്ക് പിടി കൊടുത്തു. പിന്നാലെ പൊലീസിനോട് കുറ്റസമ്മതം നടത്തി.
Post Your Comments