
നെയ്യാറ്റിൻകര: കളിച്ചു കൊണ്ടിരിക്കെ ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിൽ നിംസിലെത്തിയ രണ്ട് വയസുകാരന്റെ വയറ്റിൽ നിന്നും ബാറ്ററി പുറത്തെടുത്തു. നിംസ് മെഡിസിറ്റിയിലെത്തിയ മാർത്താണ്ഡം സ്വദേശി രണ്ടു വയസുകാരൻ ഋഷികേശിന്റെ വയറ്റിൽ നിന്നുമാണ്ബാറ്ററി പുറത്തെടുത്തത്. എൻഡോസ്കോപ്പിയിലൂടെയാണ് ബാറ്ററി പുറത്തെടുത്തത്.
Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
ഒന്നര സെന്റീമീറ്റർ വ്യാസവും അഞ്ചു സെന്റീമീറ്റർ നീളവുമുള്ള എവറെഡി പെൻസിൽ ബാറ്ററിയാണ് ഋഷികേശിന്റെ വയറ്റിൽ നിന്നെടുത്തത്. ബാറ്ററിയുടെ അറ്റം പൊടിഞ്ഞു ലീക്കായ അവസ്ഥയിലായിരുന്നു. വളരെ പെട്ടെന്ന് ചികിത്സ നടത്തിയതിനാലാണ് കുട്ടി രക്ഷപ്പെട്ടതെന്ന് നിംസ് മെഡിസിറ്റിയിലെ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ.ജയകുമാർ, ഡോ. നിഹാർ എന്നിവർ പറഞ്ഞു.
മാർത്താണ്ഡം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഋഷികേശിനെ വിദഗ്ധ ചികിത്സക്കായി നിംസ് മെഡിസിറ്റിയിലേക്ക് റെഫർ ചെയ്യുകയായിരുന്നു.
Post Your Comments