Latest NewsNewsBusiness

ഓഹരി വിപണിയിലേക്ക് ചുവടുകൾ ശക്തമാക്കാൻ എലിൻ ഇലക്ട്രോണിക്സ്, ഐപിഒ ഡിസംബർ 20 മുതൽ ആരംഭിക്കും

ഐപിഒയിലൂടെ 475 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി അന്തിമ തയ്യാറെടുപ്പുകൾ നടത്തി എലിൻ ഇലക്ട്രോണിക്സ്. റിപ്പോർട്ടുകൾ പ്രകാരം, പ്രാഥമിക ഓഹരി വിൽപ്പന ഡിസംബർ 20 മുതൽ ആണ് ആരംഭിക്കുക. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ ഡിസംബർ 22ന് സമാപിക്കുന്നതാണ്. 234 രൂപ മുതൽ 247 രൂപ വരെയാണ് ഐപിഒയുടെ പ്രൈസ് ബാൻഡായി നിശ്ചയിച്ചിരിക്കുന്നത്.

ഐപിഒയിലൂടെ 475 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിക്ഷേപകർക്ക് ഏറ്റവും ചുരുങ്ങിയത് 60 ഓഹരികൾക്കോ, അതിന്റെ ഗുണിതങ്ങൾക്കോ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും മൂലധന ആവശ്യങ്ങൾക്കും, വിവിധ ബാധ്യതകൾ തീർക്കാനുമാണ് വിനിയോഗിക്കുകയാണ് കമ്പനി അറിയിച്ചിട്ടുണ്ട്.

Also Read: കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു; മാറ്റം ജനുവരി മുതല്‍ 

ഓഹരി വിൽപ്പനയിൽ 35 ശതമാനം ഓഹരികളാണ് റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റി വെച്ചിട്ടുള്ളത്. 175 കോടി രൂപയുടെ പുതിയ ഓഹരികളുടെയും, ഓഫർ ഫോർ സെയിലിലൂടെ 300 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിക്കുക. പ്രവർത്തന രംഗത്ത് മികച്ച വിറ്റുവരവുള്ള കമ്പനിയാണ് എലിൻ ഇലക്ട്രോണിക്സ്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾക്കായി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ നിർമ്മിച്ച് നൽകുന്നത് എലിൻ കമ്പനിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button