മുംബൈ: ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രം ‘പഠാന്‍’ വിവാദങ്ങള്‍ക്ക് നടുവിലാണ്. ‘ബേഷരം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങള്‍ തലപൊക്കിയത്. ചിത്രത്തിനെതിരെ മധ്യപ്രദേശിലെ ഉലമ ബോർഡ് രംഗത്തെത്തിയിട്ടുണ്ട്. ചിത്രം ബഹിഷ്‌കരിക്കണമെന്നും ‘അശ്ലീല’ ഉള്ളടക്കത്തിന്റെ പേരില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് തടയണമെന്നും ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അനസ് അലി ആവശ്യപ്പെട്ടു.
‘പഠാന്‍ എന്ന പേരില്‍ ഷാരൂഖ് ഖാനെ നായകനാക്കി ഒരു സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. ആളുകള്‍ അദ്ദേഹത്തെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷേ ഈ സിനിമയ്ക്കുള്ളില്‍ പ്രചരിപ്പിച്ച അശ്ലീലതയില്‍ രോഷം പ്രകടിപ്പിച്ച് ഞങ്ങള്‍ക്ക് ചില കോളുകളും പരാതികളും ലഭിച്ചു. ഇസ്ലാമിനെ തെറ്റായ സമീപനത്തിലൂടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത്’ സയ്യിദ് അനസ് അലിസ് വ്യക്തമാക്കി. അഖിലേന്ത്യാ മുസ്ലീം ഫെസ്റ്റിവല്‍ കമ്മിറ്റി ചിത്രവുമായി ബന്ധപ്പെട്ട് നിലപാട് എടുത്തിട്ടുണ്ടെന്നും ചിത്രം ബഹിഷ്‌കരിച്ചതായും അദ്ദേഹം പറഞ്ഞു.
‘ഒടുക്കത്തെ പ്രണയം കാവിയോട്’ കാവി നിറത്തിലുള്ള ടോയ്ലെറ്റ് പേപ്പറുമായി സന്ദീപാനന്ദഗിരി: വിമർശനം
‘നമ്മുടെ ഇസ്ലാമിനെയും മതത്തേയും എങ്ങനെ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക. ആരെങ്കിലും ഇസ്ലാമിനെ തെറ്റായി നിര്‍വചിക്കുകയാണെങ്കില്‍ അതിന്റെ ശരിയായ നിര്‍വചനം അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
Post Your Comments