ഡൽഹി: മാധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ തീരുമാനത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. വിദ്വേഷത്തിനെതിരായ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ടിവി അവതാരകരെ ബഹിഷ്കരിക്കാനുള്ള സഖ്യത്തിന്റെ തീരുമാനമെന്ന് പവൻ ഖേര വ്യക്തമാക്കി.
‘ഞങ്ങൾ ആരെയും നിരോധിക്കുകയോ ബഹിഷ്‌കരിക്കുകയോ കരിമ്പട്ടികയിൽ പെടുത്തുകയോ ചെയ്തിട്ടില്ല. ഇതൊരു നിസ്സഹകരണ പ്രസ്ഥാനമാണ്, സമൂഹത്തിൽ വിദ്വേഷം പരത്തുന്ന ആരോടും ഞങ്ങൾ സഹകരിക്കില്ല. അവർ ഞങ്ങളുടെ ശത്രുക്കളല്ല. ഒന്നും ശാശ്വതമല്ല, നാളെ അവർ ചെയ്യുന്നത് ഇന്ത്യയ്ക്ക് നല്ലതല്ലെന്ന് മനസിലാക്കിയാൽ, ഞങ്ങൾ വീണ്ടും അവരുടെ ഷോകളിൽ പങ്കെടുക്കാൻ തുടങ്ങും,’ പവൻ ഖേര പ്രതികരിച്ചു. 14 ടെലിവിഷൻ അവതാരകരുടെ പരിപാടികൾ പല പ്ലാറ്റ്‌ഫോമുകളിലായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ സഖ്യമായ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Post Your Comments