ThiruvananthapuramLatest NewsKeralaNattuvarthaNews

മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല, സർക്കാരിന് വിലക്കാൻ കഴിയില്ല, ജനങ്ങൾ ബഹിഷ്കരിക്കണം: സജി ചെറിയാൻ

തിരുവനന്തപുരം: മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ലെന്ന് മന്ത്രി സജി ചെറിയാൻ. കക്കുകളി നാടക വിവാദത്തിൽ മതമേലധ്യക്ഷന്മാരുടെ പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും പരാതി പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കക്കുകളി ആണെങ്കിലും കൊക്കുകളി ആണെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ലെന്നും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവ, ജനങ്ങൾ ബഹിഷ്കരിക്കണമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

ചെന്നിത്തലയിൽ പാതിരാത്രിയിൽ ഇടിമിന്നൽ : വീടിന്റെ ഒന്നാം നിലയിൽ തീപിടുത്തം, ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

‘നാടകം പരിശോധിച്ച് തിരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാരുമായി ബന്ധം ഇല്ലാത്തതിനാൽ നാടകം വിലക്കാൻ കഴിയില്ല, ബഹിഷ്കരിക്കേണ്ടത് ജനങ്ങളാണ്. ആശയങ്ങൾ ആരെയും വേദനിപ്പിക്കാനല്ല, മനുഷ്യ നന്മക്ക് വേണ്ടിയാണ്,’ സജി ചെറിയാൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button