തിരുവനന്തപുരം : നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ തിരിച്ചെത്തുന്ന ചിത്രമായ പത്താൻ വിവാദത്തിൽ. ചിത്രത്തിലെ ഒരു പാട്ട് രംഗത്തിൽ കാവി നിറത്തിലുള്ള അടിവസ്ത്രം നടി ധരിച്ചിരിക്കുന്നുവെന്ന് പറഞ്ഞു തുടങ്ങിയ വിവാദം ചിത്രത്തിൻറെ ബഹിഷ്കരണം വരെ എത്തി നിൽക്കുകയാണ്. ‘കാവി’ വിവാദത്തിനിടെ കാവി നിറത്തിലുള്ള ടോയ്ലെറ്റ് പേപ്പറിന്‍റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് സ്വാമി സന്ദീപാനന്ദഗിരി.
‘ഒടുക്കത്തെ പ്രണയം കാവിയോട്’ എന്ന തലക്കെട്ടോടെയാണ് സന്ദീപാനന്ദഗിരി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ഇന്ന് Walmart പോയപ്പോള്‍ ടോയലറ്റ് ടിഷ്യൂ ഒരു വെറൈറ്റി ആകട്ടെ എന്നു കരുതി വാങ്ങി’ എന്നൊരു കമന്‍റും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
പത്താൻ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദു സംഘടന നേതാക്കള്‍ രംഗത്തെത്തിയതിനെ പരിഹസിച്ചാണ് സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ ഇതിന്റെ പേരിൽ സന്ദീപാനന്ദഗിരിയ്ക്ക് നേരെ നിരവധി വിമർശനങ്ങൾ ഉയരുകയാണ്.
‘ഷിബു സ്വാമിക്കും ഈ വിലയേ നൽകിയിട്ടുള്ളൂ , തനിക്ക് കാവി ധരിക്കാൻ എന്തു യോഗ്യത യാടോ , ചുവപ്പാണ് താൻ ധരിക്കേണ്ട വേഷം, കള്ള സ്വാമി, സ്വാമി എന്ന വാക്കിന്റെ പോലും അർത്ഥമറിയാത്തവൻ’- എന്നാണ് ഒരു കമന്റ്.
‘ഈ പേപ്പറാണോ താങ്കൾ ചുറ്റിനടക്കുന്നത്? അതോ താങ്കൾ ചുറ്റുന്ന തുണിയാണോ ഈ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്? രണ്ടായാലും ഒന്ന് തന്നെ അല്ലെ? താങ്കൾക്ക് അന്വർത്ഥം…’ എന്നാണ് മറ്റൊരളുടെ കമന്റ്
Post Your Comments