Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

ഷാരൂഖ് ഖാന്‍ ചിത്രം ‘പഠാൻ’: വിജയത്തിൽ പ്രതികരിച്ച് നടി കങ്കണ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ നായകനായെത്തിയ പഠാൻ എന്ന ചിത്രം തീയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ച് നിരൂപകരടക്കം നിരവധിപ്പേർ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത് നടത്തിയ പരാമർശമാണ് ശ്രദ്ധ നേടുന്നത്. ‘പഠാന്‍’ തീയേറ്ററുകളിൽ വളരെ നന്നായി പോകുന്നുവെന്നും ഇത്തരം ചിത്രങ്ങള്‍ ചിത്രങ്ങള്‍ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കങ്കണ പറയുന്നു.

ഹിന്ദി സിനിമ മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് പിന്നിലായിപ്പോയെന്നും സിനിമാ വ്യവസായത്തെ തിരികെക്കൊണ്ടുവരാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും കങ്കണ വ്യക്തമാക്കി. ‘എമര്‍ജന്‍സി’ എന്ന ചിത്രമാണ് കങ്കണയുടെ പുറത്തിറങ്ങാനുള്ളത്. ഇതിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നതും കങ്കണ തന്നെയാണ്.

കോ​ഴി​ക്കോ​ട് മ​ധ്യ​വ​യ​സ്‌​ക​ന്‍ ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യിൽ : അ​യ​ല്‍​വാ​സി തൂ​ങ്ങി മ​രി​ച്ചു

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ ഷാറൂഖ് ഖാൻ ചിത്രമാണ് ‘പഠാന്‍’. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിലെ ഗാന രംഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി കുതിക്കുന്ന ‘പഠാന്‍’, യാഷ് നായകനായെത്തിയ കെജിഎഫ് 2ന്റെ ആദ്യ ദിന കളക്ഷന്‍ മറികടന്നിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button