Latest NewsUAENewsInternationalGulf

സ്വകാരസ്ഥാപനങ്ങൾ യുഎഇ പൗരന്മാർക്ക് വിദഗ്ധ ജോലി നൽകണം: മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം

അബുദാബി: സ്വകാര്യമേഖലാ സ്ഥാപനങ്ങൾ യുഎഇ പൗരന്മാർക്ക് വിദഗ്ധ ജോലി നൽകണമെന്ന് നിർദ്ദേശം നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വിദഗ്ധരായ ഉദ്യോഗാർഥികളെ അവിദഗ്ധ തസ്തികകളിൽ നിയമിക്കരുതെന്നും മന്ത്രാലയം നിർദ്ദേശം നൽകി.

Read Also: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

50 പേരിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ 2% സ്വദേശിവത്കരണ നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. സ്വദേശിവത്കരണം നടപ്പിലാക്കാൻ കമ്പനികൾക്ക് നൽകിയിരിക്കുന്ന സമയപരിധി രണ്ടാഴ്ച്ച കഴിയുമ്പോൾ അവസാനിക്കും.

വരും വർഷങ്ങളിലും സ്വദേശി അനുപാതം 2% വീതം വർദ്ധിപ്പിച്ച് 2026ഓടെ 10% ആക്കണമെന്നും മന്ത്രാലയം കമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനിയിൽ നിന്ന് ഒരു സ്വദേശിക്ക് മാസത്തിൽ 6000 ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം പിഴ ഈടാക്കും. നിശ്ചിത പരിധിയെക്കാൾ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് തോത് അനുസരിച്ച് വർക്ക് പെർമിറ്റ് ഫീസിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

Read Also: ജി 20 കേന്ദ്ര സര്‍ക്കാരിന്റേയോ ബിജെപിയുടേയോ പരിപാടിയല്ല, ഇന്ത്യയുടേതാണ്: എംപിമാരോട് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button