തൃശൂർ: തിരുവില്വാമലയിൽ ചെക്ക് ഡാം മുറിച്ച് കടക്കുന്നതിനിടെ കാർ ഒഴുകിപ്പോയി. അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കാർ ഒഴുകിപ്പോവുകയായിരുന്നു. കാർ യാത്രക്കാരനായ കൊണ്ടാഴി സ്വദേശി ജോണിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
Read Also : രണ്ട് ഡസനിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
വ്യാഴാഴ്ച രാവിലെ എഴുന്നള്ളത്ത് കടവിലെ ചെക്ക് ഡാമിൽ ആണ് സംഭവം. ബാങ്ക് ഉദ്യോഗസ്ഥനായ ജോണി ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ഡാം കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ജലനിരപ്പ് പൊടുന്നനേ ഉയർന്നതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി പുഴയിലേക്ക് പതിക്കുകയായിരുന്നു.
Post Your Comments