CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

ബിജു മേനോനും ഗുരു സോമ സുന്ദരവും ഒന്നിക്കുന്ന ‘നാലാം മുറ’: ട്രെയ്‌ലര്‍ പുറത്ത്

കൊച്ചി: ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ. മിന്നല്‍ മുരളിയ്ക്ക് ശേഷം ഗുരു സോമ സുന്ദരം ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നു.  ഡിസംബര്‍ 23ന് ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

പോലീസ് ഉദ്യോഗസ്ഥനായാണ് ബിജു മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദിവ്യ പിള്ള, ശാന്തി പ്രിയ എന്നിവരാണ് നാലാം മുറയിൽ നായികമാരായി എത്തുന്നത്. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ഷീലു എബ്രഹാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎഫ്ഐ മോഷന്‍ പിക്ച്ചേഴ്സും മൂവിക്ഷേത്രയും സെലിബ്രാന്‍ഡ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആലപ്പുഴയിൽ നടന്നത് ജിന്നിനെ ഒഴിപ്പിക്കാനുള്ള മന്ത്രവാദം: ഐടി ജീവനക്കാരിക്ക് നേരിടേണ്ടിവന്നത് കൊടിയ മർദ്ദനം

കിഷോര്‍ വാര്യത്ത്, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവരാണ് നിര്‍മ്മാതാക്കള്‍. സാബു അന്തിക്കാടാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ലോകനാഥനാണ് ഛായാഗ്രാഹകന്‍. കല: അപ്പുണ്ണി സാജന്‍, എഡിറ്റര്‍: സമീര്‍ മുഹമ്മദ് തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button