
തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഫാർമസി വിദ്യാർത്ഥിനി മരിച്ചു. രണ്ടാംവർഷ ബി ഫാം വിദ്യാർത്ഥിനിയും കരുനാഗപ്പള്ളി സ്വദേശിയുമായ ഷബാനയാണ് ഇന്ന് മരിച്ചത്.
Read Also : വമ്പിച്ച ഓഫറുമായി ഫ്ലിപ്കാർട്ട് എത്തുന്നു, ബിഗ് സേവിംഗ് ഡേയ്സ് സെയിലിന്റെ തീയതി പ്രഖ്യാപിച്ചു
കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഷബാനയെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ കണ്ടത്. തുടർന്ന്, ആശുപത്രിൽ ചികിത്സയിൽ കഴിയവെ മരിക്കുകയായിരുന്നു.
തിരുവല്ല പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.
Post Your Comments