Latest NewsKerala

ആത്മഹത്യക്ക് ശ്രമിച്ച വിവാഹിതനായ കാമുകനെ കണ്ട് മടങ്ങിയ യുവതി വിഷംകഴിച്ചു: തലകറങ്ങിയതോടെ ഭയന്നോടി പൊലീസ് സ്റ്റേഷനിൽ കയറി

കിളിമാനൂർ: വിഷം കഴിച്ച യുവതി ഓടി പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. തൊട്ടപിന്നാലെ ബോധരഹിതയായ യുവതിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ഉച്ചയോടെയാണ് വെള്ളറട സ്വദേശിനിയായ യുവതി കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിഷം കഴിച്ച ശേഷം ഓടിക്കയറിയത്. ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിയുന്ന വിവാഹിതനായ ആൺസു​ഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെയാണ് യുവതിയും വിഷം കഴിച്ചത്.

യുവതി അഞ്ചൽ സ്വദേശിയായ ആൺ സുഹൃത്തിനെ ഹോസ്പിറ്റലിൽ കണ്ട് മടങ്ങുമ്പോഴാണ് സംഭവം. ഇരുചക്ര വാഹനത്തിലായിരുന്ന യുവതി വഴിയിൽ എവിടെയോ വച്ച് വിഷം കഴിക്കുകയായിരുന്നു. കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം എത്തിയപ്പോൾ തല കറക്കം ഉണ്ടായി. ഓടി സബ് ഇൻസ്പെക്ടറുടെ റൂമിലെത്തി വിഷം കഴിച്ചകാര്യം പറയുന്നതിനിടെ ബോധം കെട്ട് വീഴുകയായിരുന്നു.

ആൺ സുഹൃത്ത് ആത്മഹത്യാശ്രമം നടത്തിയാണ് ആശുപത്രിയിലായതെന്ന് പറയുന്നു. ഇയാൾ വിവാഹിതനാണത്രെ. പൊലീസുകാർ ഉടൻ യുവതിയെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ ബാഗിൽ നിന്ന് ശീതളപാനിയത്തിൽ കലർത്തിയ അര ലിറ്ററോളം വിഷം കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button