വിഴിഞ്ഞം: മാരക മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ. വെള്ളാർ വാർഡിൽ നെടുമം കിഴക്കേ വിളാകത്ത് വീട്ടിൽ സെയ്യദലി (27)ആണ് അറസ്റ്റിലായത്. കോവളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഡപ്യൂട്ടി പൊലീസ് കമ്മീഷണർ അജിത്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട് റെയ്ഡ് ചെയ്ത് നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നുമായി ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also : യുവതിയെ ദുർമന്ത്രവാദത്തിനിരയാക്കി, ക്രൂരമർദ്ദനവും : ഭർത്താവടക്കം മൂന്നുപേർ പിടിയിൽ
വീടിന്റെ പല ഭാഗങ്ങളിൽ നിന്നായി 190 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 3.18 ഗ്രാം ചരസ്, എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജിയുടെ നേതൃത്വത്തിൽ കോവളം എസ്എച്ച്ഒ ബിജോയ്, കരമന എസ്എച്ച്ഒ സുജിത്ത്, കോവളം എസ്ഐ അനീഷ്, എഎസ്ഐ മുനീർ, സിപിഒമാരായ ഷൈൻ ജോസ്, സുജിത, സെൽവദാസ്, ഷിബു, ഡാനിയേൽ, ബിജു എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുമായി പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ക്രിസ്മസ് ന്യൂ ഇയർ ദിനങ്ങളിൽ കച്ചവടം നടത്താനാണ് വിവിധ വിഭാഗത്തിൽ പെട്ട മയക്കുമരുന്നുകൾ ശേഖരിച്ചു വെച്ചതെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments