അജൂണി ബയോടെക് ലിമിറ്റഡിന്റെ അവകാശ ഓഹരി വിൽപ്പന ആരംഭിച്ചു. 29.01 കോടി രൂപയുടെ അവകാശ ഓഹരി വിൽപ്പനയ്ക്കാണ് കമ്പനി തുടക്കമിട്ടിരിക്കുന്നത്. ഡിസംബർ 15നാണ് ഓഹരി വിൽപ്പന സമാപിക്കുക. അനിമൽ ഹെൽത്ത് കെയർ സൊല്യൂഷനുകളിലെയും, അനിമൽ ഫീഡ് സപ്ലിമെന്റുകളിലെയും മുൻനിര കമ്പനികളിൽ ഒന്നാണ് അജൂണി ബയോടെക് ലിമിറ്റഡ്.
ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ വിപുലീകരണ പദ്ധതികൾക്കും, പൊതു കോർപ്പറേറ്റ് പ്രവർത്തന മൂലധനത്തിനും വേണ്ടിയാണ് വിനിയോഗിക്കുക. ഇത്തവണ 29.01 കോടി നിർദിഷ്ട ഇഷ്യൂവിനുള്ള വിവരാവകാശ അനുപാതം 29:30 ആയാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ, റൈറ്റ് ഇഷ്യൂവിന്റെ ഒരു ഷെയറിന് 6 രൂപ നിരക്കിൽ ഓഹരി വിലയിൽ നിന്ന് 30 ശതമാനം കിഴിവ് നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Post Your Comments