Latest NewsNewsBusiness

എൻഡിടിവിയുടെ അധിക ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്, ഓപ്പൺ ഓഫർ ആരംഭിച്ചു

പൊതുനിക്ഷേപകർക്കായി 38.55 ശതമാനം ഓഹരികൾ പ്രത്യേകം നീക്കിവെച്ചിട്ടുണ്ട്

പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായുള്ള ഓപ്പൺ ഓഫർ ഇന്ന് മുതൽ ആരംഭിച്ചു. കണക്കുകൾ പ്രകാരം, എൻഡിടിവിയുടെ 26 ശതമാനം ഓഹരികൾ സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. 16.7 ദശലക്ഷം ഓഹരികൾ അടങ്ങിയ ഓപ്പൺ ഓഫറിൽ അദാനി ഈ ഗ്രൂപ്പ് 493 കോടി രൂപയാണ് ചിലവഴിക്കുന്നത്. ഡിസംബർ അഞ്ചിന് ഓപ്പൺ ഓഫർ അവസാനിക്കുന്നതാണ്.

പൊതുനിക്ഷേപകർക്കായി 38.55 ശതമാനം ഓഹരികൾ പ്രത്യേകം നീക്കിവെച്ചിട്ടുണ്ട്. 294 രൂപ നിരക്കിൽ ഓഹരികൾ ഏറ്റെടുക്കാമെന്നാണ് അദാനി ഗ്രൂപ്പിന്റെ ഓഫർ. ഓപ്പൺ ഓഫറിനോട് നിക്ഷേപകർ അനുകൂലമായി പ്രതികരിച്ചാൽ 55.18 ശതമാനം ഓഹരി വിഹിതവുമായി എൻഡിടിവി നിയന്ത്രണം അദാനി ഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തുന്നതാണ്.

Also Read: ബിനീഷ് കോടിയേരിക്ക് ആശംസയുമായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍

നിലവിൽ, എൻഡിടിവിയുടെ 29.8 ഓഹരികൾ അദാനി ഗ്രൂപ്പിന് സ്വന്തമാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഈ ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. എൻഡിടിവിയുടെ പ്രമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിംഗ്സിന്റെ 99.99 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്ന വിശ്വപ്രധാൻ കൊമേഴ്സ്യലിനെ ഏറ്റെടുക്കുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button