ഫർസാദ്- ബി വാതകപ്പാടത്തിന്റെ വിഹിതവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ച് ഇറാൻ ഭരണകൂടം. ഇറാനിലെ ഫർസാദ്- ബി വാതകപ്പാടത്തിന്റെ 30 ശതമാനം വിഹിതമാണ് ഇന്ത്യയ്ക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒഎൻജിസി വിദേശ ലിമിറ്റഡിനും (ഒവിഎൽ) അതിന്റെ പങ്കാളികൾക്കുമാണ് വിഹിതം ലഭിക്കുക. ഇന്ത്യയുടെ പൊതുമേഖലാ എണ്ണ കമ്പനിയായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ വിദേശ നിക്ഷേപ വിഭാഗമാണ് ഒവിഎൽ.
ഫർസാദ്- ബിയിലെ വാതകപ്പാടം കണ്ടെത്തിയതും പര്യവേഷണ, ഖനന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും ഇന്ത്യൻ കൺസോർഷ്യമായിരുന്നു. 2008- ൽ ഇറാനോട് ചേർന്നുള്ള പേർഷ്യൻ ഉൾക്കടലിലാണ് ഒവിഎൽ ഫർസാദ്- ബി വാതകപ്പാടം കണ്ടെത്തിയത്. കണ്ടെത്തൽ നടപടിക്ക് ഇന്ത്യൻ കൺസോർഷ്യം നേതൃത്വം വഹിച്ചതിനാൽ, 30 ശതമാനം വിഹിതം വേണമെന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിരുന്നു.
Also Read: കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണ്‍ അന്തരിച്ചു
മുൻപ് ഇന്ത്യയുടെ ആവശ്യം ഇറാൻ ഭരണകൂടം തള്ളുകയാണ് ചെയ്തത്. ശേഷം ഇറാന്റെ എണ്ണ കമ്പനിയായ നാഷണൽ ഇറാനിയൻ ഓയിൽ കമ്പനി പ്രാദേശിക കമ്പനിക്ക് ഫർസാദ്ബി- യുടെ കരാർ നൽകിയിരുന്നു. ഇതിനിടയിലും ഇന്ത്യ ശക്തമായ ചർച്ചകൾ നടത്തിയതിനെ തുടർന്നാണ് വിഹിതം ലഭിച്ചിരിക്കുന്നത്.
Post Your Comments