Latest NewsNewsBusiness

എൻഡിടിവി: പ്രണോയി റോയിയും രാധികാ റോയിയും ഓഹരികൾ വിൽക്കാൻ സാധ്യത

കഴിഞ്ഞ ഓഗസ്റ്റിലാണ് എൻഡിടിവിയുടെ 29.8 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്

പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി സ്ഥാപകരായ പ്രണോയി റോയിയും ഭാര്യ രാധികാ റോയിയും. റിപ്പോർട്ടുകൾ പ്രകാരം, ഇരുവരും 27.26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പിന് വിൽക്കാൻ സാധ്യത. ശേഷം 5 ശതമാനം ഓഹരികൾ മാത്രമാണ് ഇരുവരും കൈവശം വയ്ക്കുക. പ്രണോയി റോയിയുടെയും, രാധികാ റോയിയുടെയും ഓഹരികൾ ഏറ്റെടുക്കുന്നതോടെ, എൻഡിടിവിയിൽ അദാനി ഗ്രൂപ്പിന്റെ വിഹിതം 64.71 ശതമാനമായാണ് ഉയരുക.

നിലവിൽ, 37.5 ശതമാനം ഓഹരി വിഹിതമാണ് അദാനി ഗ്രൂപ്പിന് എൻഡിടിവിയിൽ ഉള്ളത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള എഎംജി മീഡിയ നെറ്റ്‌വർക്ക് വഴിയാണ് ഇടപാട് പൂർത്തീകരിക്കുക. ആദ്യ ഘട്ടമെന്ന നിലയിൽ, കഴിഞ്ഞ ഓഗസ്റ്റിലാണ് എൻഡിടിവിയുടെ 29.8 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. പിന്നീട് നടന്ന ഓപ്പൺ ഓഫറിലൂടെ ഓഹരി വിഹിതം 37.5 ശതമാനമായി ഉയർത്തുകയായിരുന്നു.

Also Read: ഉപഭോക്തൃ വിവരങ്ങൾ ചോർന്നു, പുതിയ വെളിപ്പെടുത്തലുമായി ലാസ്റ്റ്പാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button