സാമ്പത്തിക മേഖലയിൽ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് പ്രമുഖ വ്യവസായ ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന് കീഴിലുള്ള ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരിയാക്കി മാറ്റുവാൻ കഴിയാത്ത സംരക്ഷിത കടപത്രങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. സ്വർണപ്പണയ രംഗത്തെ പ്രമുഖ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയാണ് ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ്.
സംരക്ഷിത കടപത്രത്തിന്റെ പബ്ലിക്ക് ഇഷ്യൂവിലൂടെ 50 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, പരമാവധി 100 കോടി രൂപ വരെ നിക്ഷേപം സ്വീകരിക്കാനും കമ്പനി അനുവാദം നൽകിയിട്ടുണ്ട്. ഡിസംബർ 14 മുതലാണ് നിക്ഷേപങ്ങൾ നടത്താൻ സാധിക്കുക. ആയിരം രൂപയാണ് ഓരോ കടപത്രത്തിന്റെയും മുഖവിലയായി നിശ്ചയിച്ചിരിക്കുന്നത്.
Also Read: പരമശിവന് ശയനം ചെയ്യുന്ന വിഗ്രഹപ്രതിഷ്ഠയുള്ള ലോകത്തിലെ ഏക ക്ഷേത്രം : ആചാര സവിശേഷതകൾ അറിയാം
ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയാണ്. കൂടാതെ, ആയിരം രൂപയുടെ ഗുണിതങ്ങളായും നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. 365 ദിവസം 74 മാസം വരെ കാലാവധിയുള്ള നിരവധി നിക്ഷേപ ഓപ്ഷനുകളാണ് ചെമ്മണ്ണൂർ ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്.
Post Your Comments