ഓഹരി വിപണി ലക്ഷ്യമിട്ട് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ തിരികെയെത്തുന്നു. 2022 ൽ വിദേശ നിക്ഷേപകർ 50,533.1 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്. കൂടാതെ, 792 കോടി രൂപയാണ് കടപ്പത്രങ്ങളിൽ നിക്ഷേപിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ മാസത്തിൽ 50,145 കോടി രൂപയുടെ ഓഹരികളാണ് വിപണിയിൽ വിറ്റഴിച്ചത്.
2021 ഒക്ടോബർ മാസം മുതലാണ് ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പോർട്ട് ഫോളിയോ നിക്ഷേപകർ ഘട്ടം ഘട്ടമായി നിക്ഷേപങ്ങൾ പിൻവലിക്കാൻ തുടങ്ങിയത്. ഇടവേളയ്ക്ക് ശേഷം ജൂലൈ മാസത്തിലാണ് നിക്ഷേപകർ തിരികെയെത്താൻ തുടങ്ങിയത്.
Also Read: അഴിമതിക്ക് പിന്തുണയില്ല, കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കപ്പെടണം: മമത ബാനർജി
അമേരിക്കയിൽ നിലനിൽക്കുന്ന പണപ്പെരുപ്പം നിക്ഷേപകരെ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ആകർഷിക്കാൻ കാരണമായിട്ടുണ്ട്.
Post Your Comments