കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി തലയിൽ തേങ്ങ വീണ് മരിച്ചു. അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീറിനാണ്(49) മരിച്ചത്.
Read Also : ഫൈനല്‍ കളിച്ച് ഈ യാത്ര അവസാനിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്: ലോകകപ്പ് കരിയറിലെ അവസാന മത്സരത്തിനൊരുങ്ങി മെസി
സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന മുനീർ അടുത്തിടെയാണ് നാട്ടിൽ എത്തിയത്. അവധി കഴിഞ്ഞ് സൗദിയിലേയ്ക്ക് തിരിച്ചു പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്. അസുഖ ബാധിതനായി കിടപ്പിലായിരുന്ന പിതാവിനെ പരിചരിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴാണ് വഴിയരികിലെ തെങ്ങിൽനിന്ന് തേങ്ങ തലയില്‍ വീണത്.
തേങ്ങ വീണ് ഗുരുതരമായി പരിക്കേറ്റ മുനീറിനെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കിയെങ്കിലും ബുധനാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു. കബറടക്കം നടത്തി.
Post Your Comments