എടത്വ: രണ്ടാഴ്ച മുന്‍പ് മരിച്ച മാതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്ത് മടങ്ങിയെത്തിയ മകന് കുളിമുറിയില്‍ മരിച്ച നിലയില്‍. കോട്ടയം കങ്ങഴ ഇലക്കാട് കാര്‍ത്തികയില്‍ സുരേന്ദ്രന് (63) ആണ് മരിച്ചത്.
ഉച്ചഭക്ഷണത്തിന് മുന്‍പ് കുളിക്കാനായി കുളിമുറിയില്‍ കയറിയ സുരേന്ദ്രന് ഏറെ സമയത്തിന് ശേഷവും കാണാഞ്ഞതിനെ തുടര്‍ന്ന് നോക്കുമ്പോള്‍ കുളിമുറിയില്‍ വീണ് കിടക്കുന്നതായി കാണുകയായിരുന്നു.
വാതില്‍ ചവിട്ടിത്തുറന്ന് സുരേന്ദ്രനെ പച്ച സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണശേഷം ആശുപത്രിയില്‍ എത്തിച്ചതിനാല്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
സംസ്കാരം ഇന്ന് രാവിലെ 11.30-ന് കോട്ടയം കങ്ങഴ കാര്‍ത്തികയിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: കല. മക്കള്‍: ജിതിന്, കൃഷ്ണപ്രിയ.
Post Your Comments