MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

കാർത്തിക്ക് സുബ്ബരാജ് ഒരുക്കുന്ന ‘ജിഗർതാണ്ട ഡബിൾ എക്സ്’: അനൗൺസ്‌മെന്റ് ടീസർ പുറത്ത്

ചെന്നൈ: 2014ൽ ജിഗർതാണ്ട എന്ന ചിത്രം റിലീസ് ആകുമ്പോൾ അത് വെറും ഒരു സിനിമ റിലീസ് മാത്രം ആയിരുന്നു. എന്നാൽ, അതിന് ശേഷം ചിത്രം പ്രേക്ഷകർക്ക് ഇടയിൽ നേടിയ സ്ഥാനം സ്വപ്ന തുല്യമാണ്. ചിത്രത്തിലെ അസൗൾട് സേതു എന്ന ബോബി സിംഹ ചെയ്ത കഥാപാത്രം ചെയ്യാൻ എന്തുകൊണ്ട് തന്നെ വിളിച്ചില്ല എന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ കാർത്തിക് സുബ്ബാരാജ് എന്ന സംവിധായകനോടുള്ള ചോദ്യം മാത്രം മതി ചിത്രത്തിന്റെ പ്രേക്ഷക പ്രീതി മനസ്സിലാക്കാൻ.

ആദ്യം തമിഴിൽ നിർമ്മിക്കുകയും പിന്നീട് തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് യഥാക്രമം വരുൺ തേജ്, അക്ഷയ് കുമാർ എന്നിവർ റീമേക്ക് ചെയ്യുകയും ചെയ്തു. എട്ട് വർഷങ്ങൾക്ക് ഇപ്പുറം കാർത്തിക്ക് സുബ്ബാരാജ് വീണ്ടും ഒരു പടം പ്രഖ്യാപിക്കുന്നു ഇന്ത്യ ഒട്ടാകെ അത് ചർച്ച ആകുന്നു ചിത്രം തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ ജിഗർതാണ്ടയുടെ രണ്ടാം ഭാഗം ജിഗർതാണ്ട ഡബിൾ എക്സ്.

ഉംറ തീർത്ഥാടനം: സൗദി അറേബ്യ ഇതുവരെ അനുവദിച്ചത് നാലു ദശലക്ഷം വിസകൾ

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അനൗൺസ്‌മെന്റ് ഭാഗമായി ഒരു ടീസർ പുറത്ത് ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ. എസ്ജെ സൂര്യ രാഘവ ലോറൻസ് എന്നിവരാണ് ടീസറിൽ ഉള്ളത് ജിഗർതാണ്ടയുടെ ഏറെ പ്രശസ്തമായ സന്തോഷ് നാരായണന്റെ തീം മ്യൂസിക്കിന്റെ അകമ്പടിയോടെ ഇറങ്ങിയ ടീസർ ഒരു മാസ്സ് സിനിമയുടെ എല്ലാ രസവും പകരുന്നതാണ് ചിത്രത്തെ പറ്റിയുള്ള കൂടുതൽ അപ്ഡേറ്റുകൾ ഉടൻ അറിയിക്കുന്നതാണ്.

രചന, സംവിധാനം : കാർത്തിക്ക് സുബ്ബരാജ്, നിർമ്മാണം : കാർത്തികേയൻ സന്താനം & കതിരേശൻ, സഹ നിർമ്മാണം : കൽ രാമൻ – എസ് സോമശേഖർ – കല്യാൺ സുബ്രമണ്യം, സംഗീതം : സന്തോഷ് നാരായണൻ, ചായഗ്രഹണം : എസ് തിരുനാവുകരസു, എഡിറ്റിംഗ് : ഷാഫിഖ് മൊഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ : ടി സന്താനം, ആർട്ട് : ബാലസുബ്രമണിയൻ, വസ്ത്രാലങ്കാരം : പ്രവീൺ രാജ, സൗണ്ട് ഡിസൈൻ : കുനാൽ രാജൻ, ഗാന രചന : വിവേക്, സംഘട്ടനം : ദിലീപ് സുബ്ബരായൻ, കൊറിയോഗ്രാഫി : ഷെരിഫ് എം,
പരസ്യ കല : ട്യൂണി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : അശോക് നാരായണൻ എം, അസോസിയേറ്റ് പ്രൊഡ്യൂസർ : പവൻ നരേന്ദ്ര, ബാനർ : സ്റ്റോൺ ബെഞ്ച് ഫിലിംസ് & ഫൈവ് സ്റ്റാർ ക്രീയേഷൻസ്, ഡയറക്ഷൻ ടീം : ശ്രീനിവാസൻ , ആനന്ദ് പുരുഷോത്ത , കാർത്തിക് വിപി, വിഘ്‌നേശ്വരൻ, ജഗദിഷ്, അർവിന്ദ് രാജു, മഹേശ് ബാലു, സൂരജ്, സായി, മുരുഗാനന്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button