ThiruvananthapuramKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ ഇ​ഷ്ടി​ക​ ലോറിയിലിടിച്ചു : ഡ്രൈ​വ​ർ​മാ​ർ​ക്ക് പരിക്ക്

കാ​ട്ടാ​യി​ക്കോ​ണം കൂ​ന​യി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഒ​രു​വാ​മൂ​ല ക​ലു​ങ്കി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്

പോ​ത്ത​ൻ​കോ​ട്: നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ ഇ​ഷ്ടി​ക​യു​മാ​യി വ​ന്ന ലോ​റി​യി​ൽ ഇ​ടി​ച്ച് ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലേ​യും ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെയാണ് സംഭവം. കാ​ട്ടാ​യി​ക്കോ​ണം കൂ​ന​യി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഒ​രു​വാ​മൂ​ല ക​ലു​ങ്കി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തു​നി​ന്നും ഇ​ഷ്ടി​ക ക​യ​റ്റി​വ​ന്ന ലോ​റി​യി​ൽ ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്തു​നി​ന്നും വെ​ഞ്ഞാ​റ​മൂ​ട്ടി​ലേ​യ്ക്ക് പോ​യ കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി ലോ​റി​യു​ടെ വ​ല​തു​ഭാ​ഗ​ത്ത് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നിട്ടുണ്ട്.

Read Also : ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാനി​റ​ങ്ങി​യ വ​യോ​ധി​കയ്ക്ക് ടോ​റ​സ് ലോ​റി​യ്ക്കടിയിൽപ്പെട്ട് ദാരുണാന്ത്യം

ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്തു ​നി​ന്നും വ​ന്ന കാ​റി​ലെ ഡ്രൈ​വ​റാ​യ ഡോ​ക്ട​ർ താ​രി​ക് റോ​ഷ​ൻ ഉ​റ​ങ്ങി​പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഡോ​ക്ട​റെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

​കാ​ലി​ലെ വി​ര​ലി​നു സാ​ര​മാ​യി പ​രി​ക്കേ​റ്റ ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈ​വ​ർ ര​മ​ണ​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button