വെഞ്ഞാറമൂട്: കടയിൽ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ വയോധിക ടോറസ് ലോറിയ്ക്ക് അടിയിൽപ്പെട്ട് മരിച്ചു. അമ്പലമുക്ക് കൊച്ചു കുന്നിൽ വീട്ടിൽ കരുണാകരൻ നാടാരുടെ ഭാര്യ ദാക്ഷായണി (75) ആണ് മരിച്ചത്.
Read Also : വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ, പുതിയ വിമാനങ്ങൾക്കുള്ള കരാർ ഉടൻ നൽകും
ഇന്നലെ രാവിലെ 9.50-ന് ആണ് സംഭവം. സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് അമ്പലംമുക്കിന് സമീപത്തായിരുന്നു അപകടം നടന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ സമീപത്തെ ക്വാറിയിൽ നിന്നും പാറയുമായി വന്ന ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു. ഇവർ തൽക്ഷണം മരിച്ചു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. മക്കൾ: രവീന്ദ്രൻ,സോമൻ, ഉഷ, ബിന്ദു, ലത.
Post Your Comments