
തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച 15 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മുട്ടത്തറ, പെരുനെല്ലി ചന്തക്കു സമീപം ടിസി 43/1716 പുതുവൽ പുത്തൻ വീട്ടിൽ പ്രമോദി (23) നെയാണ് അറസ്റ്റ് ചെയ്തത്. പൂന്തുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഐജിപിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുമായ ജി.സ്പർജൻകുമാർ ആണ് ഇക്കാര്യം അറിയിച്ചത്.
Read Also : രാജ്യത്തെ ഹെൽത്ത് കെയർ രംഗത്ത് നിക്ഷേപം നടത്താനൊരുങ്ങി മയോ ക്ലിനിക്
വെള്ളിയാഴ്ച്ച രാത്രി 10.20-ന് ആണ് കേസിനാസ്പദമായ സംഭവം. ബീമാപ്പള്ളി, ബദരിയാനഗർ ഭാഗത്തു വെച്ചാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വി.അജിത്തിന്റെ നിർദ്ദേശ പ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് മാരുതി ഓമ്നി വാനിന്റെ സീറ്റിന്റെ അടിയിലും പുറകു വശത്തും രഹസ്യമായി ഒളിപ്പിച്ച കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത്.
ശംഖുമുഖം എസിപി പൃഥ്വിരാജ്, പൂന്തുറ എസ്എച്ച്ഒ പ്രദീപ്.ജെ, എസ്ഐമാരായ വി.ആർ. അരുൺകുമാർ, ബിനു, എഎസ്ഐ വിനോദ്, എസ് സിപിഒ ബിജു ആർ. നായർ, അനുമോദ്, കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments