Latest NewsNewsBusiness

രാജ്യത്തെ ഹെൽത്ത് കെയർ രംഗത്ത് നിക്ഷേപം നടത്താനൊരുങ്ങി മയോ ക്ലിനിക്

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മയോ ക്ലിനിക്ക് അബുദാബി, ലണ്ടൻ എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്

രാജ്യത്തെ ഹെൽത്ത് കെയർ രംഗത്ത് പുതിയ ചുവടുവെപ്പുകൾ നടത്താൻ ഒരുങ്ങി അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്. ഇന്ത്യയിൽ ക്യാൻസർ നിർണയ, ചികിത്സാ മേഖലകളിലാണ് നിക്ഷേപങ്ങൾ നടത്താൻ പദ്ധതിയിടുന്നത്. 2022 ഫെബ്രുവരിയിൽ നടത്തിയ നിക്ഷേപത്തിന് പുറമേയാണ് ഇത്തവണ വീണ്ടും നിക്ഷേപം നടത്തുന്നത്. ടാറ്റാ ഗ്രൂപ്പ് പിന്തുണയ്ക്കുന്ന കാർക്കിനോസ് ഹെൽത്ത് കെയർ ലിമിറ്റഡിലാണ് നിക്ഷേപങ്ങൾ നടത്താൻ പദ്ധതിയിടുന്നത്.

മയോ ക്ലിനിക് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പരിശോധനകൾ കാർക്കിനോസിന്റെ ലബോറട്ടറികളിൽ നടത്തുന്നുണ്ട്. ലബോറട്ടറികളിലെ പ്രവർത്തനം വിലയിരുത്തിയതിനു ശേഷം ഹെൽത്ത് കെയർ രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്താനും പദ്ധതിയിടുന്നുണ്ട്.

Also Read: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മയോ ക്ലിനിക്ക് അബുദാബി, ലണ്ടൻ എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ക്യാൻസർ ഉൾപ്പെടെ വിവിധ രോഗങ്ങളുടെ ചികിത്സയും ഗവേഷണവും വികസനവും നടത്തുന്ന സ്ഥാപനമാണ് മയോ ക്ലിനിക്. കൂടാതെ, ഈ സ്ഥാപനം കൂടുതൽ പ്രശസ്തമായിരിക്കുന്നത് ക്യാൻസർ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button