അഹമ്മദാബാദ്: ഗുജറാത്തിൽ ആദ്യമായി അകൗണ്ട് തുറന്ന ആം ആദ്മിയ്ക്ക് തിരിച്ചടി നൽകി എംഎൽഎമാർ ബിജെപിയിലേക്കെന്ന് റിപ്പോർട്ട്. ഗുജറാത്തിൽ അധികാരത്തുടർച്ച നേടിയ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് ശേഷം , എഎപി എംഎൽഎമാർക്ക് ചാഞ്ചാട്ടം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജുനാഗഡ് ജില്ലയിലെ വിശ്വധാർ മണ്ഡലത്തിൽ നിന്നും വിജയിച്ച ഭൂപട്ട് ഭയാനി ഉടൻ തന്നെ ബിജെപിയിൽ ചേക്കേറുമെന്ന അഭ്യൂഹം ശക്തമാണ്.
തന്റെ അന്തിമതീരുമാനം ജനങ്ങളുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മോദി രാജ്യത്തിനു അഭിമാനമാണെന്നും ഭൂപദ് ഭയാനി പറഞ്ഞു. അദ്ദേഹം ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടാതായാണ് സൂചന. വിജയിച്ച അഞ്ച് ആം ആദ്മി എം.എൽ.എമാരുമായി ബി.ജെ.പി ചർച്ച നടത്തിയെന്നും വിവരമുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഭൂപദ് ഭയാനിയുടെ ബി.ജെ.പി അനുകൂല പ്രസ്താവന. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രശസ്തി വർദ്ധിച്ചതിന് കാരണം മോദിയാണെന്നും അദ്ദേഹം രാജ്യത്തിന് അഭിമാനമാണെന്നും ഭൂപദ് ഭയാനി
പറഞ്ഞു.
കാലാവസ്ഥാ മാറ്റം: പനി ബാധിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം
മോദിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്ന ഭൂപദ് ഭയാനി വിസാവാദാർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. രണ്ട് വർഷം മുമ്പ് വരെ ബി.ജെ.പി നേതാവായി പ്രവർത്തിച്ച ഭൂപദ് ഭയാനി ആംആദ്മി സ്ഥാനാർത്ഥിയായി പിന്നീട് മത്സരിക്കുകയായിരുന്നു. തന്നെ തെരഞ്ഞെടുത്ത ജനങ്ങളുമായും മണ്ഡലത്തിലെ കർഷകരുമായും ചർച്ച നടത്തിയതിന് ശേഷം മാത്രം അന്തിമ തീരുമാനം എടുക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
Post Your Comments