Latest NewsNewsBusiness

വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ, പുതിയ വിമാനങ്ങൾക്കുള്ള കരാർ ഉടൻ നൽകും

ബോയിംഗ് കോയുമായി 150 ബോയിംഗ് 737 മാക്സ് ജെറ്റ് വിമാനങ്ങൾക്കായുള്ള കരാറിൽ ഒപ്പിടാനാണ് എയർ ഇന്ത്യ തയ്യാറെടുപ്പുകൾ നടത്തുന്നത്

സർവീസുകൾ വിപുലീകരിക്കുന്നതിനായി വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ എയർലൈൻ കമ്പനിയായ എയർ ഇന്ത്യ. ഇതിന്റെ ഭാഗമായി പുതിയ വിമാനങ്ങൾക്കുള്ള കരാറുകൾ ഉടൻ തന്നെ എയർ ഇന്ത്യ നൽകുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, ബോയിംഗ് കോയുമായി 150 ബോയിംഗ് 737 മാക്സ് ജെറ്റ് വിമാനങ്ങൾക്കായുള്ള കരാറിൽ ഒപ്പിടാനാണ് എയർ ഇന്ത്യ തയ്യാറെടുപ്പുകൾ നടത്തുന്നത്. അതേസമയം, കരാറുകളെ കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ എയർ ഇന്ത്യ നടത്തിയിട്ടില്ല.

2021- ലാണ് ഇന്ത്യയിൽ നിന്നും ബോയിംഗിന്റെ അവസാന മെഗാ ഓർഡർ നൽകിയത്. ആകാശ എയർ ആയിരുന്നു 72 ബോയിംഗ് 737 മാക്സ് ജെറ്റുകൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവച്ചത്. പുതിയ മാക്സ് ജെറ്റ് വിമാനങ്ങൾ സ്വന്തമാക്കുന്നതോടെ എയർലൈൻ രംഗത്ത് ആധിപത്യം പുലർത്താനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.

Also Read: രാജ്യത്തെ ഹെൽത്ത് കെയർ രംഗത്ത് നിക്ഷേപം നടത്താനൊരുങ്ങി മയോ ക്ലിനിക്

ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഏഷ്യ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികളിൽ ഭൂരിഭാഗവും എയർബസ് നാരോബോഡി വിമാനങ്ങളാണ് പ്രവർത്തിപ്പിക്കുന്നത്. കൂടാതെ, ഈ വിമാന കമ്പനികൾ കുറഞ്ഞ നിരക്കിൽ ഉള്ള യാത്രകളാണ് വാഗ്ദാനവും ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button