KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘ഇതൊരു ആവശ്യമില്ലാത്ത വിവാദം’: ബാലയുടെ ആരോപണത്തിൽ പ്രതികരിച്ച് മിഥുൻ രമേശ്

കൊച്ചി: ഉണ്ണി മുകുന്ദൻ നിർമ്മിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ മിഥുൻ രമേശ്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണം ഏറെ വിവാദമുയർത്തിയിരുന്നു. ‘ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി’ എന്നായിരുന്നു മിഥുന്റെ പ്രതികരണം. വിഷയവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ അനൂപ് പന്തളം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ആയാണ് മിഥുൻ രമേശ് തന്റെ അഭിപ്രായം വ്യക്തമാക്കിയത് .

‘നമ്മളെല്ലാരും ഒന്നിച്ചു ഒരു നല്ല സിനിമ വന്നതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി,’ എന്നായിരുന്നു മിഥുന്റെ പ്രതികരണം.

‘ഗവർണറെ മാറ്റുന്നത് സ്വജനപക്ഷപാതത്തിനും അഴിമതിക്കും വേണ്ടി, ലീഗ് കണ്ണുരുട്ടിയതോടെ കോൺഗ്രസ് നിലപാടു മാറ്റിയത് ജനവഞ്ചന’

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ച തനിക്കും അതിനു പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു നടൻ ബാല രംഗത്ത് എത്തിയത്. സിനിമയിലെ സംവിധായകൻ അനൂപ് പന്തളത്തിനും പ്രതിഫലം നൽകിയില്ലെന്ന് ബാല ആരോപണം ഉയർത്തിയിരുന്നു. എന്നാൽ, തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും മറ്റു അണിയറ പ്രവർത്തകർക്കും അവരുടെ പ്രതിഫലം കൃത്യമായി നൽകിയിട്ടുണ്ടെന്നും അനൂപ് പന്തളം ഫേസ്ബുക്കിൽ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button