KottayamKeralaNattuvarthaLatest NewsNews

മോ​ഷ്ടി​ച്ച ടി​പ്പ​ർ ലോ​റി​യു​മാ​യി യുവാവ് പൊലീസ് പിടിയിൽ

ക​ണ്ണൂ​ർ കൂ​ത്തു​പ​റമ്പ് നാ​രാ​വൂ​ർ ഭാ​ഗ​ത്ത് ചെ​റു​കാ​ത്തു​മേ​ൽ ഷിജി​ത്തി​നെ(കു​ഞ്ഞാ​ലി)​യാ​ണ് അറസ്റ്റ് ചെയ്തത്

മ​ണി​മ​ല: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു മോ​ഷ്ടി​ച്ച ടി​പ്പ​ർ ലോ​റി​യു​മാ​യി മോ​ഷ്ടാ​വ് അ​റ​സ്റ്റിൽ. ക​ണ്ണൂ​ർ കൂ​ത്തു​പ​റമ്പ് നാ​രാ​വൂ​ർ ഭാ​ഗ​ത്ത് ചെ​റു​കാ​ത്തു​മേ​ൽ ഷിജി​ത്തി​നെ(കു​ഞ്ഞാ​ലി)​യാ​ണ് അറസ്റ്റ് ചെയ്തത്. മ​ണി​മ​ല പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : എൻഡ് ഓഫ് സീസൺ ഓഫറിന് തുടക്കമിട്ട് നിപ്പോൺ ടൊയോട്ട, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ക​ന്യാ​കു​മാ​രി​യി​ൽ ഓ​ടി​ക്കൊണ്ടി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടി​പ്പ​ർ ലോ​റി​യാ​ണ് ഇ​യാ​ൾ മോ​ഷ​ടി​ച്ച​ത്. മ​ണി​മ​ല ചാ​മം​പ​താ​ൽ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ ​ലോ​റി​യി​ലെ പെ​ട്രോ​ൾ തീ​ർ​ന്നു. ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യായിരുന്നു.

മ​ണി​മ​ല പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധി​ച്ച​തോ​ടെ ലോ​റി മോ​ഷ്ടി​ച്ച​താ​ണെ​ന്ന് മ​ന​സി​ലാവുകയായിരുന്നു. തു​ട​ർ​ന്ന്, പൊലീസ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button