CinemaMollywoodLatest NewsNews

ഭീഷ്മ പർവ്വം കണ്ടിറങ്ങിയപ്പോൾ ഞാനാണ് മൈക്കിൾ എന്ന് എനിക്ക് തോന്നി: ദുൽഖർ സൽമാൻ

ഭീഷ്മ പർവ്വം പോലുള്ള സിനിമകൾ പ്രേക്ഷകർ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു എന്ന് നടൻ ദുൽഖർ സൽമാൻ. ഭീഷ്മ പർവ്വം കണ്ടിറങ്ങുമ്പോൾ നമ്മൾ ഹീറോ ആണെന്ന് തോന്നുവെന്നും ഞങ്ങളെല്ലാവരും കുറച്ച് നാളുകളായി ഇത്തരം ഒരു സിനിമ മിസ്സ് ചെയ്യുകയായിരുന്നുവെന്നും ദുൽഖർ പറഞ്ഞു.

സംവിധായകരായ കരൺ ജോഹർ, അനുരാഗ് കശ്യപ്,ഹേമന്ത് റാവോ, നിപുൺ ധർമാധികാരി, അഭിനേതാക്കളായ പൂജ ഹെഗ്‌ഡെ, വരുൺ ധവാൻ, കാർത്തി, ശ്രീനിധി ഷെട്ടി എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ പല ഇൻഡസ്റ്ററികളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ പങ്കെടുത്ത ഗലാട്ട പ്ലസ് മെഗാ റൗണ്ട് ടേബിൾ എന്ന പരിപാടിയിലാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.

‘ഭീഷ്മ പർവ്വം പോലുള്ള സിനിമകൾ പ്രേക്ഷകർ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. സിനിമ കണ്ട് പുറത്തേക്കിറങ്ങുമ്പോൾ നമ്മൾ ഹീറോ ആണെന്ന് തോന്നും. ഞാനാണ് മൈക്കിൾ എന്ന് എനിക്ക് തോന്നി. ഇത് വലിയ വിജയം ആകുമെന്ന് അമലിന് ഉറപ്പായിരുന്നു. ഞങ്ങളെല്ലാവരും കുറച്ച് നാളുകളായി ഇത്തരം ഒരു സിനിമ മിസ്സ് ചെയ്യുകയായിരുന്നു. വാപ്പച്ചി ആ കഥാപാത്രം പൂർണമായും അദ്ദേഹത്തിന്റേതാക്കി. ആ സ്വാഗ് കണ്ട് ഞാൻ ഇമോഷണലായി. കാരണം കുറെ നാളായി അത് മിസ്സിംഗായിരുന്നു’ ദുൽഖർ പറഞ്ഞു.

Read Also:- ഓറഞ്ച് വേള്‍ഡ് ക്യാമ്പയിൻ: ഗാർഹിക പീഡന നിരോധന നിയമ നിർവ്വഹണ അവലോകനം സംഘടിപ്പിച്ചു

മറ്റ് ഇൻഡസ്ട്രികൾ എപ്പോഴും മലയാള സിനിമകൾ കൂടുതൽ റിയലിസ്റ്റിക് ആണെന്ന് പറയുമ്പോൾ നിങ്ങൾ മാസ്സ് സിനിമകൾ മിസ്സ് ചെയ്തിരുന്നു എന്ന് പറയുന്നത് വളരെ കൗതുകകരമാണെന്നാണ് അവതാരകനായ ഭരദ്വാജ് രംഗൻ പറഞ്ഞത്. ഒരു ജെണറിൽ തന്നെ നിന്നാൽ ഈ ഇൻഡസ്ടറി നിശ്ചലമായി പോകുമെന്നാണ് ഇതിനോട് ദുൽഖർ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button