കൊച്ചി: ശ്രീനിജന്റെ പ്രവര്‍ത്തികള്‍ കാരണം നിക്ഷേപങ്ങള്‍ പലതും മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. കേരളത്തിനു ലഭിക്കേണ്ടിയിരുന്ന 40,000 തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടത് ശ്രീനിജന്‍ കാരണമെന്നും സാബു ആരോപിച്ചു.
Read Also:രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവുമായി ഓയോ, വാർഷിക വളർച്ചയിൽ വൻ മുന്നേറ്റം
‘തനിക്കെതിരായ നീക്കങ്ങളെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ട്വന്റി ട്വന്റി യുടെ വികസന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും തടസ്സപ്പെടുത്തുകയാണ്. പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും എം.എല്‍.എ ഇടപെടുന്നു. ശ്രീനിജനെപ്പോലെയുള്ളവരെ നിലയ്ക്ക് നിര്‍ത്തേണ്ടത് നാടിന്റെ ആവശ്യമാണ്’,അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല ,അതിനാല്‍ കോടതിയെ സമീപിക്കില്ലെന്നും അറസ്റ്റ് ചെയ്യട്ടെയെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് എം.എല്‍.എയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തിലാണ് സംഭവം.
Post Your Comments