വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ ആനയിടഞ്ഞു. ഉദയനാപുരം ശ്രീ സുബ്രഹ്മമണ്യ ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തിനെത്തിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചിറക്കടവ് തിരുനീലകണ്ഠനെന്ന ആനയാണ് ഇടഞ്ഞത്. താഴെനിന്ന പാപ്പാനെ ആന കുത്താൻ ശ്രമിച്ചെങ്കിലും ഉരുണ്ടു മാറിയതിനാൽ രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാത്രി 10.20 ഓടെ ആണ് സംഭവം. ഇടയുന്നതിന് തൊട്ടുമുമ്പ് ക്ഷേത്രം തന്ത്രി ആനപുറത്തുണ്ടായിരുന്നു. തന്ത്രി ഇറങ്ങി കുറച്ചുനേരം കഴിഞ്ഞാണ് ആനയിടഞ്ഞത്.
Read Also : സെർച്ച് റിസൾട്ടിൽ അക്കൗണ്ട് സസ്പെൻഡഡ്, പണിമുടക്കി കുറ്റിപ്പെൻസിൽ
ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന ജനങ്ങൾ പരിഭ്രാന്തിയോടെ ഓടി. തുടർന്ന്, വൈക്കം പൊലീസ്, അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
വെറ്ററിനറി ഡോക്ടറും മയക്കുവെടി വയ്ക്കാൻ വിമുക്ത ഭടനുമെത്തിയെങ്കിലും മയക്കുവെടി വയ്ക്കാതെ തന്നെ 11.40 ഓടെ ആനയെ തെക്കേഗോപുരത്തിന് സമീപം തളയക്കാനായി. സംഭവത്തിൽ ആർക്കും പരിക്കില്ല.
ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന് ആദ്യനാൾ മുതൽ ചടങ്ങുകളിലെ നിറസാന്നിധ്യമായിരുന്നു ചിറക്കടവ് തിരുനീലകണ്ഠൻ.
Post Your Comments