ആകർഷകമായ അപ്ഡേറ്റുകൾക്ക് പിന്നാലെ പണിമുടക്കി കുറ്റിപ്പെൻസിൽ. സെർച്ച് റിസൾട്ടിൽ അക്കൗണ്ട് സസ്പെൻഡഡ് എന്ന് കാണിച്ചു കൊണ്ടാണ് കുറ്റിപ്പെൻസിൽ പണിമുടക്കിയത്. മിക്ക കണ്ടന്റ് റൈറ്റേഴ്സും കുറ്റിപ്പെൻസിലിന്റെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. കുറ്റിപ്പെൻസിലിൽ വളരെ എളുപ്പത്തിലും വേഗത്തിലും മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കുന്നതാണ്.
അടുത്തിടെ ഇന്റർഫേസ് കൂടുതൽ ആകർഷകമാക്കാൻ കുറ്റിപ്പെൻസിൽ ഡാർക്ക് മോഡ് സെറ്റിംഗ്സ് അപ്ഡേറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്താക്കളുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തെന്ന മുന്നറിയിപ്പ് ലഭിക്കുന്നത്. അതേസമയം, കുറ്റിപ്പെൻസിലിന് എന്താണ് സംഭവിച്ചതെന്ന ഔദ്യോഗിക റിപ്പോർട്ടുകൾ ഇനിയും ലഭ്യമായിട്ടില്ല.
പിഡിഎഫ് ഫയലുകൾ, ഇമേജുകളിലെ കണ്ടന്റുകൾ ടെക്സ്റ്റ് ആക്കി മാറ്റാനുള്ള യൂട്ടിലിറ്റി കൂടിയാണ് കുറ്റിപ്പെൻസിൽ. ഇൻസ്ക്രിപ്റ്റ് മലയാളം, മംഗ്ലീഷ് ടൈപ്പിംഗ് എന്നിവയ്ക്കും ഈ ചെറിയ ഓൺലൈൻ വെബ് ആപ്പ് ഉപയോഗിക്കാറുണ്ട്. ടൈപ്പ് ചെയ്ത മലയാളം അക്ഷരങ്ങൾ എംഎല്‍ /എഫ്എംഎല്‍ സീരിസുകളിലേക്കും‚ എംഎല്‍ /എഫ്എംഎല്‍ സീരിസുകളിൽ നിന്ന് യൂണികോഡിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാനും കുറ്റിപ്പെൻസിൽ മികച്ച ഓപ്ഷനാണ്.
Post Your Comments