
തിരുവനന്തപുരം: കുരുമുളക് പറിക്കാൻ പാറയുടെ മുകളിൽ കയറിയ യുവാവ് അതേ പാറ ഉരുണ്ടുവീണ് അടിയിൽപ്പെട്ട് മരിച്ചു. ശംഖിൻകോണം കാരികുഴി ശിവാനന്ദ ഭവനിൽ ശിവാനന്ദൻ(35) ആണ് മരിച്ചത്.
Read Also : സിനിമ കാണാൻ കോഴിക്കോട് മാളിൽ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
നെയ്യാര്‍ഡാം അമ്പൂരിയില്‍ ബുധനാഴ്ചയാണ് സംഭവം. കാരിക്കുഴിയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള കുന്നത്ത് മലയിലാണ് ശിവാനന്ദൻ കുരുമുളക് പറിക്കാൻ പോയത്. രാത്രി വൈകിയും കാണാത്തതിനെ തുടർന്ന്, വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തെന്നി തലയിടിച്ച് നിലത്ത് വീണ ശിവാനന്ദന്‍റെ പുറത്തേക്ക് പാറ വീഴുകയായിരുന്നു. ശിവാനന്ദന് രണ്ട് മക്കളുണ്ട്. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Post Your Comments