ഷിംല: ഹിമാചല്‍പ്രദേശില്‍ സിപിഎമ്മിനുണ്ടായിരുന്ന ഏക സീറ്റും നഷ്ടമായി. തിയോഗ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹയാണ് പരാജയപ്പെട്ടത്. വെറും 12,210 വോട്ട് മാത്രമാണ് മുന്‍ എംഎല്‍എയായിരുന്ന രാകേഷിന് നേടാനായത്. നാലാം സ്ഥാനത്താണ് സിറ്റിംഗ് എംഎല്‍എ. ഇതോടെ ഇടതു നോതാക്കളുടെ വലിയ പ്രതീക്ഷ കൂടിയാണ് അസ്തമിച്ചിരിക്കുന്നത്.
Read Also: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് ഹെറോയിനും ആയുധങ്ങളും കണ്ടെടുത്തു
കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിംഗ് റാത്തോറാണ് 18,447 വോട്ടുകള്‍ക്ക് രാകേഷിനെ നിലംപരിശാക്കിയത്. ബിജെപി സ്ഥാനാര്‍ത്ഥിയായ അജയ് ശ്യാം 14,178 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഇന്ദു വര്‍മ 13,848 വോട്ടും നേടി. ഇരുവര്‍ക്കും പിന്നിലാണ് രാകേഷ് സിന്‍ഹ 2017 ല്‍ 25,000 ത്തോളം വോട്ടുകള്‍ നേടിയാണ് രാകേഷ് നിയമസഭയിലെത്തിയത്. 42 ശതമാനത്തിലധികം വോട്ടുനേടിയ അദ്ദേഹത്തിന് 1983 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്. 24 വര്‍ഷത്തിന് ശേഷമായിരുന്നു ഒരു സിപിഎം അംഗം ഹിമാചല്‍ നിയമസഭയുടെ പടികയറിയത്.
Post Your Comments