ഫിറോസ്പൂര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് ഹെറോയിനും ആയുധങ്ങളും കണ്ടെടുത്ത് അതിര്‍ത്തി സുരക്ഷാ സേന. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്നാണ് 2.6 കിലോഗ്രാം ഭാരമുള്ള 8 പാക്കറ്റ് ഹെറോയിനും ആയുധങ്ങളും വെടിക്കോപ്പുകളും ബിഎസ്എഫ് കണ്ടെടുത്തത്. പിസ്റ്റള്‍, ഒരു മാഗസിന്‍, ആറ് ലൈവ് കാട്രിഡ്ജുകള്‍ എന്നീ ആയുധങ്ങളും കണ്ടെടുത്ത കൂട്ടത്തിലുണ്ട്.
ബിഎസ്എഫ് സൈനികര്‍ അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുമ്പോള്‍, സംശയാസ്പദമായ കാല്‍പ്പാടുകള്‍ കണ്ടിരുന്നു. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ഫിറോസ്പൂര്‍ ജില്ലയിലെ ഡോണ തെലു മാലിന് സമീപം പോളിത്തീന്‍ ബാഗുകളില്‍ സൂക്ഷിച്ചിരുന്ന ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തത്. പോളിത്തീന്‍ ബാഗുകള്‍ക്കുള്ളില്‍ മഞ്ഞ ടേപ്പില്‍ പൊതിഞ്ഞ 8 പാക്കറ്റ് മയക്കുമരുന്ന്, 1 പിസ്റ്റള്‍, 1 മാഗസിന്‍, 6 ലൈവ് കാട്രിഡ്ജുകള്‍ എന്നിവ കണ്ടെടുത്തതായി സൈന്യം അറിയിച്ചു.
Post Your Comments