തിരുവനന്തപുരം: ആറര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. കാഞ്ഞിരംകുളം ലൂർദ്പുരം ചാണിവിള വീട്ടിൽ കാർലോസിനെയാണ് (55) കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി സുദർശൻ ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധികശിക്ഷ അനുഭവിക്കണം.
Read Also : ഗുജറാത്തില്‍ നാണം കെട്ട തോല്‍വിയിലേക്ക് കൂപ്പുകുത്തി കോണ്‍ഗ്രസ്
2021 ആഗസ്റ്റ് 30-ന് രാവിലെ ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം. വീട് വൃത്തിയാക്കാനെത്തിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ മുത്തശ്ശി മാത്രമാണുണ്ടായിരുന്നത്. കുട്ടി ബഹളം വെച്ചതോടെ മുത്തശ്ശി പ്രതിയെ മർദിക്കുകയും തുടർന്ന് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
കാഞ്ഞിരംകുളം എസ്.ഐ ഇ.എം. സജീറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ.എം. മുബീന എന്നിവർ ഹാജരായി.
Post Your Comments