പരപ്പനങ്ങാടി: കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കടലുണ്ടി റോഡിലെ അയ്യപ്പൻ കാവ് സ്റ്റോപ്പിനടുത്തെ പോസ്റ്റിലാണ് കാറിടിച്ചത്.
കഴിഞ്ഞ ദിവസം അതിരാവിലെയായിരുന്നു അപകടം നടന്നത്. ഇടിയെ തുടർന്ന്, കാറിന്റെ മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്ന അഞ്ചു യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
Read Also : ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു : യുവാവ് പിടിയിൽ
ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് തകർന്നതോടെ മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു.
Post Your Comments