കൊച്ചി: റഷ്യ- യുക്രെയിന്‍ യുദ്ധത്തിന് അയവ് വന്നതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നതോടെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില അഞ്ചു രൂപാ വരെ കുറയ്ക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
Read Also: രാജ്യത്ത് പാമോയിൽ ഇറക്കുമതിയിൽ വൻ വർദ്ധനവ്, കാരണം ഇതാണ്
ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറില്‍ നിന്ന് 90 ആയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരു മാസമായി ഇതേ രീതിയില്‍ തുടരുന്ന ക്രൂഡ് ഓയില്‍ വില ഇനിയും കുറയുമെന്നും സൂചനയുണ്ട്.
പെട്രോള്‍, ഡീസല്‍ വില നൂറ് കടന്ന് കുതിക്കുകയും രാജ്യത്താകെ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ മേയില്‍ കേന്ദ്രം എക്സൈസ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തിയതോടെ പെട്രോളിന് 8 രൂപയും ഡീസലിന് ആറ് രൂപയും കുറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമുള്ള 85 ശതമാനം എണ്ണയും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ ആഗോള വിപണിയില്‍ വിലയിലുണ്ടാകുന്ന മാറ്റം ഇന്ത്യയില്‍ വേഗത്തില്‍ പ്രകടമാകും.
ഇന്ത്യ വന്‍തോതില്‍ എണ്ണ വാങ്ങുന്നത് ഇറാഖ്, സൗദി അറേബ്യ, റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ്. യുക്രെയിനിലെ അധിനിവേശത്തെ തുടര്‍ന്ന് അമേരിക്ക ചുമത്തിയ ഉപരോധം മറികടക്കാന്‍ റഷ്യ വില കുറച്ച് എണ്ണ നല്‍കുന്നതിനാല്‍ അവിടെ നിന്ന് കൂടുതല്‍ വാങ്ങുന്നുണ്ട്. ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുത്താകും രാജ്യത്ത് ഇന്ധന വിലയില്‍ കുറവു വരുത്തുക എന്നാണ് സൂചന.
Post Your Comments