Latest NewsNewsBusiness

രാജ്യത്ത് പാമോയിൽ ഇറക്കുമതിയിൽ വൻ വർദ്ധനവ്, കാരണം ഇതാണ്

ലോകത്തിലെ ഏറ്റവും വലിയ പാമോയിൽ ഉപഭോക്താവ് കൂടിയാണ് ഇന്ത്യ

രാജ്യത്തെ പാമോയിൽ ഇറക്കുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. നവംബറിലെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ പാമോയിൽ ഇറക്കുമതി 29 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ മാസം 1.14 ദശലക്ഷം ടൺ പാമോയിൽ ഇറക്കുമതി ചെയ്തിട്ടുണ്ട്. 2021 നവംബറിൽ 5,39,639 ടൺ പാമോയിലാണ് ഇറക്കുമതി ചെയ്തത്.

മറ്റ് എണ്ണകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പാമോയിലിന്റെ വില കുറവാണ്. അതിനാൽ, ഇറക്കുമതിയും അനുപാതികമായി ഉയർന്നിട്ടുണ്ട്. ഡിസംബറിലും പാമോയിൽ ഇറക്കുമതി 1 ദശലക്ഷം ടണ്ണായി തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Also Read: ഓഹരി വിപണിയിൽ ചുവടുറപ്പിക്കാനൊരുങ്ങി ദ്രോണാചാര്യ, പ്രാഥമിക ഓഹരി വിൽപ്പന ഡിസംബർ 13ന് ആരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ പാമോയിൽ ഉപഭോക്താവ് കൂടിയാണ് ഇന്ത്യ. സാധാരണയായി ശൈത്യകാലത്ത് പാമോയിൽ വിലയിൽ ഇടിവ് ഉണ്ടാകാറുണ്ട്. ഇതോടെയാണ് ശൈത്യകാലത്തിന്റെ തുടക്കമായ നവംബറിൽ തന്നെ ഇറക്കുമതി വർദ്ധിച്ചത്. പാമോയിലിന് പുറമേ, സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയും ഉയർന്നിട്ടുണ്ട്. സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി 10 ശതമാനം ഉയർന്ന് 1,60,000 ടണ്ണായി. അതേസമയം, സോയ ഇറക്കുമതി 36 ശതമാനം ഇടിഞ്ഞ് 21,500 ടണ്ണായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button